Tuesday, December 4, 2007

അഭാവം

ആരോ വിളിക്കുന്നുണ്ട്
തീരെപ്പതിഞ്ഞസ്വരത്തില്‍
‍ആരാവും
ഇപ്പോഴും നീ?

രാവ് ; ഇരുണ്ട് നീലിച്ച ഒരു നദി
സ്വപ്നങ്ങള്‍ക്കക്കരെ
നിലാപ്പാല പൂത്തും
നക്ഷത്രങ്ങള്‍ കൊഴിഞ്ഞും
ഓര്‍മ്മകളുടെ ഞരമ്പുകളി‌ലൂടെ
നിതാന്തമായി ഒഴുകിക്കൊണ്ടേയിരിക്കും...

ഇരുള്‍പ്പൊന്തകളില്‍
മിന്നാമിന്നികള്‍ ഊയലാടും
കാട്ടുപച്ചയുടെ. ഉന്മാദം കിനിയുന്ന
നീരുറവകളില്‍.
ജന്മാന്തരങ്ങള്‍
മുഖം നോക്കും.

എന്റെ നടപ്പാതകളില്‍
നീ കൊഴിച്ച ഇലകള്‍ ഇതളുകള്‍
നാമ രൂപ ഗന്ധങ്ങളായി
അഭയവും സാന്ത്വനവുമായി
സ്നേഹാര്‍ദ്ര സ്പര്‍ശനമായി
പുനര്‍ജ്ജനിയുടെ പടവുകള്‍ തേടുന്നു...

പക്ഷേ...വേര്‍തിരിച്ചറിയാനാവുന്നില്ല - ഒന്നും!
അതു നീയാകുമോ?
അഥവാ
നിന്നെ കളഞ്ഞുപോയ ഞാന്‍...?

15 comments:

Mahesh Cheruthana/മഹി said...

"ഇരുള്‍പ്പൊന്തകളില്‍
മിന്നാമിന്നികള്‍ ഊയലാടും
കാട്ടുപച്ചയുടെ. ഉന്മാദം കിനിയുന്ന
നീരുറവകളില്‍.
ജന്മാന്തരങ്ങള്‍
മുഖം നോക്കും."മനോഹരമായ രചന!
എല്ലാ ആശംസകളും!

വിദുരര്‍ said...

നല്ല വരികള്‍

കാവലാന്‍ said...

പ്രണയത്തിന്‍ നേര്‍ത്ത പട്ടുതൂവാലയാല്‍
മുഖമൊന്നു മൃദുവായ്തുടച്ചൊന്നുകൂടി-
ഒരേയൊരുവട്ടം കൂടി നോക്കൂ...
രചന നന്നായിരിക്കുന്നു ശംഖേ.

കണ്‍ടിട്ടു പോവാമോ കാവലാനെ?

ശ്രീ said...

നന്നായിരിക്കുന്നു... നല്ല വരികള്‍‌‌

“അതു നീയാകുമോ?
അഥവാ
നിന്നെ കളഞ്ഞുപോയ ഞാന്‍...?”

:)

ശെഫി said...

നല്ല വരികള്‍

സാക്ഷരന്‍ said...

എന്റെ നടപ്പാതകളില്‍
നീ കൊഴിച്ച ഇലകള്‍ ഇതളുകള്‍
നാമ രൂപ ഗന്ധങ്ങളായി
അഭയവും സാന്ത്വനവുമായി

നന്നായിരിക്കുന്നു, ഇനിയും എഴുതണം

Binoykumar said...

വേര്‍തിരിച്ചറിയാനാവുന്നില്ല - ഒന്നും!

ഉപാസന || Upasana said...

നിലീനാ

കവിത നന്ന്
കുറച്ച് കൂടെ സൂപ്പറാക്ക്
:)
ഉപാസന

Unknown said...

ഓരോ വാക്കും ഓരോ വരിയും നന്നായിരിക്കുന്നു നിലീനാ........
സെറ്റിങ്സില്‍ കമന്റ് നോട്ടിഫികേഷന്‍ അഡ്രസ് marumozhikal@gmail.com എന്നു കൊടുക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക്http://groups.google.com/group/marumozhikal നോക്കിയാല്‍ മതി...അനിയത്തിയെ ബന്ധപ്പെടാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഇവിടെ ഇതെഴുതുന്നത്.:)

G.MANU said...

nenchilekkirangunna varikal

ഗിരീഷ്‌ എ എസ്‌ said...

ഇലകൊഴിയുന്ന
സായന്തനങ്ങള്‍
പ്രിയപ്പെട്ടതായ
ഒരാള്‍ക്ക്‌
ഈ കവിതയെ എങ്ങനെ പ്രണയിക്കാതിരിക്കാനാവും...

വരികളെ
പുണരുന്ന
എകാന്തതയും നഷ്ടവും
അനുഭവത്തിന്റെ
സ്നിഗ്ധതയില്‍ നിന്ന്‌
ഉരുതിരിയുന്ന
നേര്‍ത്ത തിരമാലകളാണെന്ന്‌
തിരിച്ചറിയുന്നു
ഈ ദ്രൗപദി..

ആശയറ്റ
കാത്തിരിപ്പിന്റെ തേങ്ങലല്ല
ഇവിടെ
എനിക്ക്‌ കൂട്ടിരിക്കുന്നത്‌
മറിച്ച്‌
ഇനിയും വരുമെന്നുള്ള
പ്രതീക്ഷയുടെ ഇളംതെന്നലാണ്‌...
വരികളുടെ ദൃഢതയും
ഭംഗിയും
ഇഷ്ടമായി
ഇനിയും
എഴുതിക്കൊണ്ടേയിരിക്കുക

ആശംസകള്‍
ഭാവുകങ്ങള്‍...

അച്ചു said...

“അതു നീയാകുമോ?
അഥവാ
നിന്നെ കളഞ്ഞുപോയ ഞാന്‍...?”

ഈ വരികള്‍ നന്നായി...:)

സുല്‍ |Sul said...

varikal nannaayirikkunnu.
iniyum ezhuthuka.

blog title malayalatthilek mattamo ?

-sul

മഞ്ജു കല്യാണി said...

നല്ല വരികള്‍,

പുതുവത്സരാശംസകള്‍!

Shooting star - ഷിഹാബ് said...

അതു നീയായിരിക്കുമോ അഥവാ നിന്നെ കളഞ്ഞു പോയ ഞാന്‍... സത്യം പറയാല്ലോ.. വളരെ ഇഷ്ട്ടായി.