Thursday, January 24, 2008

AN IDEA CAN CHANGE YOUR LIFE

ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ നാരായം കൈ കൊണ്ട് തൊടാതിരിക്കാനാണിഷ്ടം.

എന്നാലോ ചറപറ ചറപറാന്ന് ഉള്ളില്‍ സദാ നസ്യം പറച്ചില്‍ തന്നെ.
ഉണ്ടിരുന്ന നായര്‍ക്കു വിളി വന്നതു പോലെ എല്ലാം പെട്ടെന്നായിരുന്നു.

എന്തുണ്ട്? ബ്ലോഗുണ്ട്. എന്തായി? ബ്ലോഗായി. പക്ഷെ ഒരൈഡിയ ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുമെന്നു സ്വപ്നേ വിചാരിച്ചിരുന്നില്ല. പറഞ്ഞിട്ടെന്താ-അതൊരു ടെലികോം കമ്പനി പരസ്യം മാത്രമല്ലെന്നറിയുക. വിദ്യാര്‍ത്ഥി വര്‍ഗ്ഗം , പ്രൊഫഷണല്‍ എക്സിക്യൂട്ടീവുകള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരുടെയും കഴുത്തില്‍ നായ്‌ത്തുടലു മാതിരി ഞാത്തിയിരിക്കുന്ന ഒരൂട്ടം ഐഡിയ-അല്ല ഐഡി കാര്‍ഡ് കാണാത്തവരാരുമുണ്ടാവില്ലല്ലോ. കഴിഞ്ഞ മാസം തിരോന്തര‍ത്തെ ഫിലിം ഫെസ്റ്റിവലിന് ഓരോരോ പുമാന്മാര്‍ വന്നിരുന്ന സ്റ്റൈല്‍ ശ്രദ്ധിച്ചുവോ? ഒരു നാട പോക്കറ്റിനുള്ളിലേക്ക് വളഞ്ഞുകുത്തിക്കിടക്കും. അതിനററ്ത്തു ഐഎഫ് എഫ് കെ യുടെ പതക്കം കേവലം ഒരു ഐഡിയ മാത്രമാ‍വാനാണു ഏറെ സാധ്യത. പോ‍ക്കറ്റ് ഉള്ള‍വര്‍ ഭാഗ്യവാന്മാര്‍ . എന്നാല്‍ അതില്ലാത്ത ഡ്രെസ്സ്കോഡില്‍ തളച്ചിടപ്പെടുന്ന പെണ്‍ ചങ്ങാതിമാരുടെ പ്രയാസങ്ങള്‍ നിങ്ങള്‍‍ക്കറിയില്ലല്ലോ! മലയ്ക്കു പോവാന്‍ മാലയിട്ടവര്‍ മദ്യപിക്കാ‍ന്‍ നേരം മാല ഊരി വയ്ക്കുമെന്നു കേട്ടിട്ടുമുണ്ട്.


എന്നാ‍ല്‍ ഒന്നിനു പോവും നേരം ഐഡി കാര്‍ഡുംതുടലും ഊരി വെയ്ക്കാന്‍ മറന്ന ചില പെണ്‍ ചങ്ങാതിമാര്‍ തിരിച്ചു വന്ന് വാഷ് ബേസിനില്‍ ഡെറ്റോളും സോപ്പോയിലും കൊണ്ട് ഐഡിയെ പതപ്പിച്ചു കുളിപ്പിക്കുന്നതു കണ്ടപ്പോഴാണു എനിക്കീ ഐഡിയ കത്തിയത്.


കഷ്ടമാണീശ്വരാ, ഐഡിയയുടെ മൂക സാക്ഷികളായ ഈ പെണ്‍‍ വ്യക്തിത്വങ്ങള്‍!!!!!

4 comments:

കാവലാന്‍ said...

കഷ്ടമാണീശ്വരാ, ഐഡിയയുടെ മൂക സാക്ഷികളായ ഈ പെണ്‍‍ വ്യക്തിത്വങ്ങള്‍!!!!!

ഇത്തരം മൂകനിശ്വസങ്ങള്‍ക്കു പകരം,ശക്തമായ,ശ്വാസകോശം സംതൃപ്ത മാകുന്നത്ര ശ്വസിച്ചൊന്നുച്ഛ്വസിച്ചു നോക്കൂ.ഒട്ടും ചെറുതല്ല മറ്റാരെക്കാളും താനുമെന്നു മനസ്സിലാവും.

ഭാവുകങ്ങള്‍...

ഹരിത് said...

ഐഡന്റിറ്റി ആണല്ലോ പ്രശ്നം. അറിയാതെയെങ്കിലും ഐഡിയില്‍ ഒന്നിനു പോയത് സിംബോളിക്കൂം കൂടിയായി. എന്നാലും കഷ്ഹ്ടം ത്തന്നെ ഐഡിതൂക്കിയ പെണ്‍ന്‍ വ്യക്തിത്വങ്ങള്‍!!!!!!!!

ഏ.ആര്‍. നജീം said...

അത് ഊരി ബാഗില്‍ വച്ച് വന്ന് സെക്യൂരിറ്റി തടഞ്ഞു നിര്‍ത്തുന്നതിനെക്കാള്‍ എത്ര നല്ലതാ ഒന്ന് കെട്ടിതൂക്കുന്നത്..... :)

arjun said...

wat do u mean by this ? wat do u want to deliver wid this experience? u want to change the dress code or u want to avoid id cards for ladies?