നിറനിലാവിന് ശരന്നിശയോ
നീല നീരവ ശാദ്വല യാമം
പ്രിയതേ നിന് നീള്‍മിഴിത്തുമ്പില്‍
ഇന്നുരുവാര്ന്ന സ്വപ്നമെന്താവോ
മിഴിജാലകങ്ങള്ക്കു മുന്നില്‍
ലയലാസ്യ വര്ഷര്ത്തുമേളം
കാറ്റിന് വളകിലുങ്ങുമ്പോള്‍
മണ്ണില്‍ സുവാസവിലാസം
ആകെ നനഞ്ഞ മനസ്സിന്
ചാഞ്ഞ ചില്ലയില്‍ നിന്നോര്‍മ്മ പൂക്കെ
നിഴലിന്നിലച്ചാര്ത്തിലൂടെ
കനവുകള്‍ തന് മിന്നലാട്ടം
ഏതോ കടുന്തുടിത്തോറ്റം
ശ്രുതി ചേര്‍ത്തിടും വേണുനിനാദം
നിനവുകള്‍ ഭൂര്ജപത്രങ്ങള്
പ്രണയവൈഖരീ ലിഖിതമീ വര്‍ഷം
Thursday, November 29, 2007
Subscribe to:
Post Comments (Atom)
11 comments:
നിലീനാ...
ബ്ലോഗ് ലോകത്തേക്ക് ഉപാസനയുടെ സ്വാഗതം.
കവിത വളരെ നന്നായിരിക്കുന്നു...
“ആകെ നനഞ്ഞ മനസ്സിന്
ചാഞ്ഞ ചില്ലയില്‍ നിന്നോര്‍മ്മ പൂക്കെ
നിഴലിന്നിലച്ചാര്ത്തിലൂടെ
കനവുകള്‍ തന് മിന്നലാട്ടം“
ഇനിയും ഒരുപാട് എഴുതുക.
:)
ഉപാസന
ഓഫ് ടോപിക് : മറ്റുള്ളവരുടെ ബ്ലോഗ് സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തുക. അപ്പോള്‍ അവരില്‍ പലരും നമ്മുടെ ബ്ലോഗിലും വന്ന് അഭിപ്രായം രേഖപ്പെടുത്തും. മറ്റുള്ളവര്‍ പുതിയതായി ഇടുന്ന പോസ്റ്റുകള്‍ കാണാന്‍ താഴെയുള്ല ലിങ്ക് നോക്കുക...
http://thanimalayalam.org/index.jsp
നിലീമയുടെ പോസ്റ്റുകളും ഈ ബ്ലോഗ് അഗ്രഗേറ്ററില് വരുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. വരുന്നില്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ലവര് കാണാതെ പോയേക്കാം
എന്തെങ്കിലും സംശയ ഉണ്ടെങ്കില്‍ ചോദിക്കുക...
ചിലപ്പോള്‍ “മഴത്തുള്ളിക്കിലുക്കം” എന്ന ബ്ലോഗ് കൂട്ടായ്മയില്‍ നിന്ന് അതിഒ ജോയിന്‍ ചെയ്യാന്‍ ഒരു ഇന്‍വിറ്റേഷന്‍ വനേക്കാം....
സുന്ദരന്‍ വരികള്‍ നിലീനാ.........
സ്വാഗതം.........and keep writing
നീലിനാ...
നല്ല വരികള്‍....തുടരുക
എല്ലാ ഭാവുകങ്ങളും നേരുന്നു
പിന്നെ ഉപാസന പറഞ്ഞത് പോലെ
മറ്റുള്ള ബ്ലോഗ്ഗുകള്‍ വായിക്കാന്‍ ശ്രമിക്കുക..നിങ്ങളുടെ തുറനുള്ള അഭിപ്രായം രേഖപ്പെടുത്തുക...
എല്ലാ ബ്ലോഗ്ഗ് സംബന്ധമായ സംശയങ്ങളും തീര്‍ത്ത് തരുവാന്‍ ഒരുപ്പാട് പേര് നമ്മുടെ കൂടെയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
http://howtostartamalayalamblog.blogspot.com/
http://ningalkkai.blogspot.com/
നന്മകള് നേരുന്നു
"വര്‍ഷ ഋതു" നന്നായിരിക്കുന്നു.....കേട്ടോ :)
ആകെ നനഞ്ഞ മനസ്സിന്
ചാഞ്ഞ ചില്ലയില്‍ നിന്നോര്‍മ്മ പൂക്കെ
നിഴലിന്നിലച്ചാര്ത്തിലൂടെ
കനവുകള്‍ തന് മിന്നലാട്ടം
ഈ വരികള്‍ വളരെ നല്ലത്...ഇനിയും എഴുതുക ...ആശംസകള്‍
സ്വാഗതം
സ്വാഗതം
നന്ദി എന്നെ വായിച്ചതിനും നല്ലവാക്കുകള്‍ക്കും.
സ്വാഗതം.
നന്നായിട്ടുണ്ട്, വരികള്‍!
:)
ഒന്നാംതരം വരികള്‍ !
എന്നാലും ആ അവസാന കാച്ച്
ഒരു ഗാനഭൂഷണത്തോട് കണ്‍സള്‍ട് ചെയ്തിട്ടു
മതിയായിരുന്നില്ലേ, എന്നൊരു...
കെട്ടുറപ്പുള്ള കവിത!
പുതിയ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
kavitha nannayittundu ella bhavukangalum nerunnu
Post a Comment