Saturday, January 12, 2008

വഴികള്‍

ഈ മരുപ്പരപ്പിലെ
വഴികള്‍ വിചിത്രം
വിഭിന്നം

ആര്‍ക്കുമില്ല
സ്വന്തമായൊരു വഴി
എങ്കിലോ...
കാറ്റ് മണല്‍ വെയില്‍
നിലാവ് നക്ഷത്രങ്ങള്‍
ഒക്കെയും
ഓരോരോ വഴികള്‍!

ഒരു വഴിയും
പദങ്ങളാല്‍
അളക്കാനരുതാതെ
ഒടുവില്‍ ഞാന്‍
എന്നിലേക്കുതന്നെ
തിരിച്ചെത്തുന്നു

ഓര്‍മ്മയില്‍
മരുപ്പച്ചകള്‍ മാത്രം
ബാക്കി

പുലര്‍വെട്ടത്തില്‍
തിളങ്ങുന്ന
എട്ടുകാലി വല പോലെ
എന്തോ ഒന്നാണെന്‍റെ
സ്നേഹം

നീയതില്‍
കുടുങ്ങാതിരുന്നെങ്കില്‍
എന്ന്
ധ്യാനം

13 comments:

ഹരിത് said...

സ്നേഹം വെറും തോന്നല്‍ മാത്രം. സുഖകരമായ ഒരു തോന്നല്‍..

ശെഫി said...

സ്നേഹം വന്നണയുമ്പോള്‍ നീ പുണരുക, അതിന്റെ പുടവകളുടെ ഞൊറിക്കുള്ളിലെ ഖഡ്കം നിന്നെ മുറുവേല്‍പിക്കുമെങ്കിലും എന്ന് ജിബ്രാന്‍,

പുരുഷന്റെ എല്ലാ വഴികളും യാത്രയുറ്റേയും അന്ത്യം ഒരു പെണ്‍ മടിത്തട്ടിലെക്കാണെന്ന് ബാബു ഭര്‍ദ്വാജ്‌ അത്‌ അമ്മയോ, പെങ്ങളോ ഭാര്യയൊ ആയി കൊള്ളട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം.

Gopan | ഗോപന്‍ said...

"പുലര്‍വെട്ടത്തില്‍
തിളങ്ങുന്ന
എട്ടുകാലി വല പോലെ
എന്തോ ഒന്നാണെന്‍റെ
സ്നേഹം"

ഈ വരികള്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായി..
നന്നായിരിക്കുന്നു..

യാരിദ്‌|~|Yarid said...

:)

നജൂസ്‌ said...

ഹരിതിനെ അടിവരയിടുന്നു.
അങ്ങനെ ആരൊക്കെയൊ എപ്പഴൊക്കൊയൊ തോന്നിപ്പിഛത്‌, തോന്നിപ്പിഛ്‌കൊണ്ടേയിരിക്കുന്നത്‌..........
അത്‌ തന്നെയായിരിക്കാം പ്രയാണത്തിന്റെ വഴി.

നന്മകള്‍

Mahesh Cheruthana/മഹി said...

എല്ലാ വഴികളും സ്നേഹത്തിന്റേതാവട്ടെ!
വഴികള്‍ നന്നായിരിക്കുന്നു!

ഉപാസന || Upasana said...

ഒരു വഴിയും
പദങ്ങളാല്‍
അളക്കാനരുതാതെ
ഒടുവില്‍ ഞാന്‍
എന്നിലേക്കുതന്നെ
തിരിച്ചെത്തുന്നു

നല്ല വരികള്‍
:)
ഉപാസന

simy nazareth said...

സുന്ദരം!

ഹരിത് said...

,..... ഇഷ്ട്ടമായി..നല്ല പോസ്റ്റ്. ഇനി എന്തു പറയാനാ? ഒരുപാട് ഒരുപാട് ഇഷ്ടം.

നിലാവര്‍ നിസ said...

സ്നേഹത്തിന്റെ എട്ടുകാലി വലയില്‍ അവന്‍ കുടുങ്ങരുതെന്നോ..
അപൂര്‍വമായ ഭാവം.

നിരക്ഷരൻ said...

നീയതില്‍ കുടുങ്ങാതിരുന്നെങ്കില്‍ എന്ന് ധ്യാനം.
കുടുങ്ങിപ്പോയാല്‍ വല തുറന്ന് വിട്ടേക്കണേ.

നന്നായിരിക്കുന്നു.
വേഡ് വേരിഫിക്കേഷന്‍ മാറ്റാമോ ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പുലര്‍വെട്ടത്തില്‍
തിളങ്ങുന്ന
എട്ടുകാലി വല പോലെ
എന്തോ ഒന്നാണെന്‍റെ
സ്നേഹം