Saturday, January 26, 2008

ഇന്ന് ;ഇങ്ങനെ....

ഇന്ന് ഇവിടെ
നിശ്ശബ്ദത നങ്കൂരമടിച്ചിരിക്കുന്നു
പുറമെ ശാന്തമായ സമുദ്രം പോലെ...
ചിറകുകളനക്കാതെ പറക്കുന്ന-
ഏകാകിയായ ഗഗനചാരിയെപ്പോലെ..
മിടിക്കുന്ന നിശ്ശബ്ദത.

ചെറിയൊരു കല്ലെറിഞ്ഞ്
നിശ്ശബ്ദതയുടെ ഈ നിലാപ്പരപ്പില്‍
ധ്വനി തരംഗങ്ങളുടെ
കാന്തിക വലയങ്ങളുണര്‍ത്താന്‍
കൌതുകം തോന്നുന്നു..

ഇരുളിന്റെ ആഴങ്ങളില്‍,
ഘന ശ്യാമ നഭസ്സില്‍,
മിന്നിപ്പൊലിയുന്ന
വിദ്യുല്ലതയുടെ തിളക്കം
ചിന്തകളിലേക്കും
വാക്കുകളിലേക്കുമാവാഹിച്ച്..

മമതയും സ്നേഹവുമായി,
മഞ്ഞും വെയിലുമായി,
ചിരന്തന സൌഹൃദത്തിന്റെ-
നനുത്ത തളിരുകളായി
വിവര്‍ത്തനം ചെയ്യണമെന്നുണ്ട്..

പക്ഷെ..
നിശ്ശബ്ദത നിരന്തരം
മൊഴിഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍
ഉള്‍ച്ചില്ലകളില്‍
എന്നോ പെയ്തു തോര്‍ന്ന
നീലാം‌ബരിയെക്കുറിച്ച്
ഞാനെന്തു പാടും??

8 comments:

മൃദുല said...

good

ഹരിത് said...

കൊള്ളാം. വാക്കുകളില്‍ ആവാഹിച്ച് കവിതകളായി വിടര്‍ത്തൂ

വിനോജ് | Vinoj said...

കൊള്ളാം

പ്രയാസി said...

"ചെറിയൊരു കല്ലെറിഞ്ഞ്
നിശ്ശബ്ദതയുടെ ഈ നിലാപ്പരപ്പില്‍
ധ്വനി തരംഗങ്ങളുടെ
കാന്തിക വലയങ്ങളുണര്‍ത്താന്‍
കൌതുകം തോന്നുന്നു.."

ഈ വരികള്‍ മനസ്സിലായി ..ഇഷ്ടപ്പെട്ടു..:)

ശ്രീ said...

നല്ല വരികള്‍!
:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

ഉപാസന || Upasana said...

ചെറിയൊരു കല്ലെറിഞ്ഞ്
നിശ്ശബ്ദതയുടെ ഈ നിലാപ്പരപ്പില്‍
ധ്വനി തരംഗങ്ങളുടെ
കാന്തിക വലയങ്ങളുണര്‍ത്താന്‍
കൌതുകം തോന്നുന്നു..

ഇഷ്ടമായി വരികള്‍
:)
ഉപാസന

യാരിദ്‌|~|Yarid said...

“നീലാം‌ബരിയെക്കുറിച്ച്
ഞാനെന്തു പാടും??“

എന്തെങ്കിലുമൊക്കെ പാടു, ചുമ്മാ കേട്ടുകൊണ്ടിരിക്കാമല്ലൊ..[;)]